RSS Feed

Tuesday, December 6, 2011

എന്പ്രിയ സ്വപ്നഭൂമിയിലൂടെ

ഒഎന്‍ വി







ന്പ്രിയ സ്വപ്നഭൂമിയിലൂടെ
എന്നുമീയാത്ര ഞാന്‍ തുടരുന്നു
ആദിയില്ലന്തമില്ല തളര്‍ച്ചയേതുമില്ല
തുഴഞ്ഞു കേറുമ്പോള്‍
എന്റെയുള്ളില്‍ പതഞ്ഞുകേറുന്ന
മുന്തിരി നീരിന്നെന്തൊരു വീര്യം
ഇന്നലെപ്പോയ്‌മറഞ്ഞവരെല്ലാം
ഇന്നുയിര്‍ത്തെഴുന്നേല്‍ക്കുന്നിതെന്നില്‍
ഇന്നലെ അവര്‍പാടിയ
രാഗസുന്ദര ഗാനങ്ങളെല്ലാം
എന്‍വിപഞ്ചിതന്‍ തന്തികള്‍ തോറും
ഇന്നദൃശ്യപുഷ്പങ്ങളായ് നില്‍പ്പൂ
ഇന്നലെപ്പോയ്‌മറഞ്ഞവരെല്ലാം
ഇന്നുയിര്‍ത്തെഴുന്നേല്‍ക്കുന്നിതെന്നില്‍
ഇന്നലെ അവര്‍പാടിയ
രാഗസുന്ദര ഗാനങ്ങളെല്ലാം
എന്‍വിപഞ്ചിതന്‍ തന്തികള്‍ തോറും
ഇന്നദൃശ്യപുഷ്പങ്ങളായ് നില്‍പ്പൂ
ഒന്ന് കൈവിരല്‍ തൊട്ടാലുളവാം
വരണമാദക മഞ്ചരീലാസ്യം
ഇന്നലെ ഇന്ന് നാളെയുമെല്ലാം
എന്നിലിന്നോരെ ബിന്ദുവായ് നില്‍പ്പൂ
നിര്‍വൃതിയുടെ പിയൂഷമൂറും
നിത്യ നിര്മലമായൊരു ബിന്ദു
ഞാനതിന്റെ അഗാതതലത്തില്‍ താണു
വീണ്ടുമുയര്‍ന്നു നീന്തുന്നു
കാലമാം മഹാ മിഥ്യെ വന്നു കാണ്മു
കാണാത്ത തീരങ്ങള്‍ മുന്നില്‍
എന്പ്രിയ സ്വപ്നഭൂമിയിലൂടെ
എന്നുമീ യാത്ര ഞാന്‍ തുടരുന്നു